കിടപ്പുമുറിയിലെത്തിയ മൂര്‍ഖന്‍ പാമ്പ്; കോയക്ക് രക്ഷകനായെത്തിയത് സ്വന്തം വളര്‍ത്തുപൂച്ച

പെരുമണ്ണയിലാണ് സംഭവം. അര്‍ധരാത്രി ഓടിറങ്ങിയെത്തിയ മൂര്‍ഖനില്‍നിന്ന് പുത്തൂര്‍മഠം മണലൊടി കോയയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത് വളര്‍ത്തുപൂച്ച. ശനിയാഴ്ച പുലര്‍ച്ച മൂന്നരയോടെ കിടപ്പുമുറിയില്‍നിന്ന് പൂച്ച അസാധാരണമായി കരയുന്നതുകേട്ടാണ് കോയയും ഭാര്യയും ഉണര്‍ന്നത്.
ഇതിനിടെ, പൂച്ച കോയയുടെ ദേഹത്തേക്കു ചാടി. പന്തികേട് തോന്നി തിരിഞ്ഞപ്പോഴാണ് കട്ടിലിനടിയില്‍ മൂര്‍ഖനെ കണ്ടത്. മുറി പൂട്ടി പുറത്തിറങ്ങിയശേഷം മാത്തോട്ടം വനശ്രീയില്‍ വിവരമറിയിച്ചു.
https://www.facebook.com/Malayalivartha

























