കഷ്ടപ്പെട്ട് പഠിച്ച് നേടിയതാണ് എന്റെ സര്‍ട്ടിഫിക്കറ്റുകള്‍... അതൊക്കെ പ്രളയം കവർന്നെടുത്തപ്പോൾ സഹിക്കാനായില്ല; ഇന്ന് കോളേജില്‍ ചേരേണ്ടിയിരുന്ന കൈലാസ് ജീവനൊടുക്കി

വീട് വെള്ളത്തിനടിയിലായത്തോടെ കൈലാസും അച്ഛനും അമ്മയും അനിയത്തിയും കാരന്തൂര്‍ മാപ്പിള സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്ബിലാണ് കഴിഞ്ഞിരുന്നത്. ഇന്നലെ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തന്റെ എല്ലാം നഷ്ടപ്പെട്ട വിവരം കൈലാസ് അറിയുന്നത്. ഇതോടെ കൈലാസ് വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ വിഷമം താങ്ങാനാകാതെയായിരുന്നു വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്. കോഴിക്കോട് കാരന്തൂര്‍ മുണ്ടിയംചാലില്‍ രമേഷിന്റെ മകന്‍ കൈലാസ്(19) ആണ് ഇന്ന് ജീവനൊടുക്കിയത്.
ഇന്നലെ ഐടിഎയില്‍ അഡ്മിഷന് ചേരാന്‍ ഇരിക്കുകയായിരുന്നു. അഡ്മിഷന് വേണ്ടി പുതിയ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റും എല്ലാം തയ്യാറാക്കിയെങ്കിലും കനത്ത മഴയില്‍ കൈലാസിന്റെ വീട്ടില്‍ വെള്ളം ഇരച്ചുകയറിതോടെ എല്ലാം നഷ്ടപ്പെടുകയായിരുന്നു. കൈലാസിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം എല്ലാം വെള്ളത്തില്‍ ഒലിച്ചുപോയി. അതേസമയം പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെടുന്നവര്‍ അതാതു വകുപ്പുകളെ അറിയിച്ചാല്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ അതൊന്നും ചിന്തിക്കാൻ നിൽക്കാതെ എല്ലാം നഷ്ടപ്പെട്ടതോടെ കൈലാസ് മാനസികമായി തളർന്നുപോകുകയായിരുന്നു.
https://www.facebook.com/Malayalivartha


























