പ്രളയക്കെടുതിക്ക് ചെറിയൊരാശ്വാസം... സംസ്ഥാനത്ത് മഴ കുറയുന്നു, ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു, പുറത്തേക്ക് ഒഴുകുന്ന ജലത്തിന്റെ അളവും കുറച്ചു

പ്രളയക്കെടുതില്‍ വലയുന്ന സംസ്ഥാനത്ത് മഴ കുറയുന്നത് ആശ്വാസമാകുന്നു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. അണക്കെട്ടില്‍നിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവും കുറച്ചു.
അണക്കെട്ടില്‍നിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറച്ചതോടെ പെരിയാറിലെ ജലനിരപ്പ് താഴുന്നുണ്ട്. ആലുവയിലെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മഴ കുറയുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ദ്രുതഗതിയില്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടും പിന്‍വലിച്ചിരുന്നു.
എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. ഏഴ് ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണകുളം, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
https://www.facebook.com/Malayalivartha


























