എറണാകുളം ഷൊര്‍ണൂര്‍ പാതയില്‍ നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എറണാകുളം ഷൊര്‍ണൂര്‍ പാതയില്‍ നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. 28 പാസഞ്ചര്‍ ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചതായും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നെല്ലായി, വടക്കാഞ്ചേരി, ആലുവ, ചാലക്കുടി മേഖലകളില്‍ മേല്‍പ്പാലങ്ങള്‍ അപകടാവസ്ഥയിലാകുകയും പാളത്തില്‍ മണ്ണിടിയുകയും ചെയ്തതോടെയാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിയത്.
https://www.facebook.com/Malayalivartha
























