തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി...

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ രണ്ട് വർഷമായി ജോലിചെയ്തു വരികയായിരുന്നു. ഇന്ന് പുലർച്ചെയാണ് കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
ഷിബുമോന് സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. പുതിയ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വീട്ടുനൽകും.
"
https://www.facebook.com/Malayalivartha


























