പാണ്ടനാട്ടില്‍ തോണിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരു വീട് തുറന്നപ്പോള്‍ കണ്ടത് പരസ്പ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം; ആര്‍ക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് വീടുകൾ... ചിലയിടത്തുനിന്ന് ഞരക്കങ്ങളും മൂളലുകളും ഇപ്പോഴും കേള്‍ക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍

ഏറ്റവും അധികം ആളുകള്‍ പ്രളയക്കെടുതിയില്‍ പെട്ട സ്ഥലമാണ് പാണ്ടനാട്. അതുകൊണ്ട് ഇവിടെത്തെ ദുരതത്തിന്റെ വ്യാപ്തി ഇപ്പോഴും പുറംലോകത്തിന് പൂര്‍ണമായും അറിഞ്ഞിട്ടില്ല. പ്രളയസാഗരത്തില്‍ തകര്‍ന്ന ചെങ്ങന്നൂരിന്റെ ദുരന്തമുഖമാണ് പാണ്ടനാട്. ദുരന്തത്തില്‍ ആദ്യം വീണത് പാണ്ടനാടാണെന്ന് പുറംലോകം പോലും അറിയുന്നത് പിന്നീടാണ്. ഇവിടെ ആര്‍ക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് വീടുകളുണ്ടിപ്പോഴും. ചിലയിടത്തുനിന്ന് ഞരക്കങ്ങളും മൂളലുകളും കേള്‍ക്കുന്നതായും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
പാണ്ടനാട്ടില്‍ തോണിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരു വീട് തുറന്നപ്പോള്‍ കണ്ടത് കരള്‍ പിളരുന്ന കാഴ്‌ച്ചയായിരുന്നു. പരസ്പ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. ആകുലതകള്‍ ഇനിയും തീരാത്ത അവസ്ഥയാണ്.
അത്രയ്ക്ക് ദുരന്തമുഖമായി പാണ്ടനാട് മാറിക്കഴിഞ്ഞു. പൂര്‍ണ്ണമായു വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വീടുകളില്‍ നിന്നും വെള്ളം ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. രാത്രി രണ്ടിനും അഞ്ചിനുമിടയില്‍ വെള്ളം കയറിയപ്പോള്‍ 90 ശതമാനം പേരും ഉറക്കത്തിലായിരുന്നു.
ചിലര്‍ ഉണര്‍ന്ന് മേല്‍നിലകളില്‍ അഭയം പ്രാപിച്ചു. പക്ഷേ, ഇരുനില വീടില്ലാത്ത ഏറെ കുടുംബങ്ങളും കുടുങ്ങി. പാണ്ടനാട്ടില്‍ വെള്ളം ഇരച്ചുകയറുകയായിരുന്നു. രക്ഷപ്പെടാന്‍ സമയമുണ്ടായിരുന്നില്ല. ഇക്കാരണംതന്നെയാണ് ഇപ്പോഴും ആശങ്കയേറ്റുന്നത്. വെള്ളമിറങ്ങിത്തീരാതെ പാണ്ടനാട്ടില്‍ ഉണ്ടായതൊന്നും ഊഹിക്കാന്‍പോലും കഴിയില്ല. ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിത്തുടങ്ങുന്നേയുള്ളൂ. ഇവിടെയും ദുരന്തക്കാഴ്‌ച്ചകള്‍ ഉണ്ടാകരുതതേ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ നിരവധിയാണ്.
https://www.facebook.com/Malayalivartha
























