കാലവർഷക്കെടുതിയിൽ നേരിയ ആശ്വാസം ; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു. ഒടുവിലത്തെ കണക്ക് അനുസരിച്ച് 2401.86 അടി എന്ന നിലയ്ക്ക് ജലനിരപ്പ് താഴ്ന്നു. മഴയ്ക്ക് ശമനം ഉണ്ടായതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും ഇതിന് കാരണമാണ്. സെക്കന്റിൽ 520 ഘന മീറ്റർ വെള്ളം മാത്രമാണ് ഇപ്പോൾ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 600 ഘന മീറ്റർ ഷട്ടർ വഴിയും 114 പാവറ്ഹൗസ് വഴിയും ജലം തുറന്ന് വിട്ടിട്ടുണ്ട്.
മഴ കുറഞ്ഞതിനാൽ ജലനിരപ്പ് ഇനിയും കുറയുമെന്നാണ് സൂചന. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 140 അടിയിൽ തുടരുകയാണ്. 3890 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. ഇതിൽ നിന്ന് 1684 ഘനയടി വെള്ളമാണ് ഇടുക്കിയിലേക്ക് തുറന്ന് വിടുന്നത്. മുല്ലപ്പെരിയാറിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിൽ നേരിയ കുറവ് ഉണ്ട്. ഇതും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയാൻ കാരണമായി. ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പും താഴ്ന്നുകൊണ്ടിരിക്കുന്നു. അവസാനം ലഭിച്ച കണക്ക് അനുസരിച്ച് 162.32 അടിയാണ് ജലനിരപ്പ്. തുറന്നു വിടുന്ന ജലത്തിന്റെ അളവിലും കുറവുണ്ട്.
https://www.facebook.com/Malayalivartha
























