ദുരിതാശ്വാസത്തിലെ നേട്ടങ്ങള്‍ ഇല്ലാതാക്കിയത് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയും; അത്തരമൊരു പ്രസ്താവന ചെന്നിത്തല ഒഴിവാക്കണമെന്നായിരുന്നുവെന്ന് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍; നരേന്ദ്ര മോദി വരെ വന്നു പോയിട്ടും രാഹുല്‍ ഗാന്ധി കേരളത്തില്‍ തിരിഞ്ഞു നോക്കിയില്ല

സൈന്യത്തെ വിളിച്ച് രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയും കേരളത്തെ തിരിഞ്ഞു നോക്കാത്ത രാഹുല്‍ ഗാന്ധിക്കുമെക്കെതിരെ യു ഡി എഫിലെ ഘടകകക്ഷികള്‍ക്കിടയില്‍ മുറുമുറുപ്പ്. അത്തരമൊരു പ്രസ്താവന ചെന്നിത്തല ഒഴിവാക്കണമെന്നായിരുന്നുവെന്ന് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ പറയുന്നു.
ചെന്നിത്തലയുടെ പ്രസ്താവന കാരണം ദുരിതാശ്വാസ മേഖലയില്‍ കോണ്‍ഗ്രസ് പിന്നില്‍ പോയി എന്നാണ് പൊതുവേയുള്ള അഭിപ്രായം. സി പി എം ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോഴും സജീവമാണ്. ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ കൃപാകടാക്ഷത്തോടെ പിടിച്ചു കയറി. എന്നാല്‍ കോണ്‍ഗ്രസ് രംഗത്തേയില്ല.
നരേന്ദ്ര മോദി വരെ വന്നു പോയിട്ടും രാഹുല്‍ ഗാന്ധി കേരളത്തില്‍ തിരിഞ്ഞു നോക്കാത്തതിലും പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ട്. സീതാറാം യച്ചൂരിയും രാജ്‌നാഥ് സിംഗും അല്‍ഫോന്‍സ് കണ്ണന്താനവുമൊക്കെ രംഗത്ത് സജീവമായിരുന്നു. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പോലും ഡെല്‍ഹിയിലിരുന്ന് കരുക്കള്‍ നീക്കി. കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു. എന്നാല്‍ ഒരു പത്രക്കുറിപ്പ് നല്‍കിയതല്ലാതെ രാഹുല്‍ ഗാന്ധി യാതൊന്നും ചെയ്തില്ല.
രാഹുല്‍ ഗാന്ധിക്ക് കേരളത്തിലെ സാഹചര്യം നന്നായി അറിയാമായിരുന്നു. കേന്ദ്രത്തിത്തിനെതിരെ നിരന്തരം പ്രസ്താവനയിറക്കിയ രാഹുല്‍ ഗാന്ധി സ്വയം പരിഹാസ്യനായി. ഒടുവില്‍ എ കെ ആന്റണിയെ പോലുള്ള നേതാക്കള്‍ ഇടപെട്ടാണ് അത്തരം പ്രസ്താവനകളില്‍ നിന്നും അദ്ദേഹം പിന്‍മാറിയത്.
ദുരിതാശ്വാസ മേഖലയില്‍ ഉമ്മന്‍ ചാണ്ടി രംഗത്തിറങ്ങാത്തതും വാര്‍ത്തയായി. ഉമ്മന്‍ ചാണ്ടിയുടേതായി ഒരു പ്രസ്താവന പോലും വന്നില്ല. കോട്ടയത്തും അദ്ദേഹം സജീവമല്ലായിരുന്നു. ഉമ്മന്‍ ചാണ്ടി സ്ഥലത്തില്ലേ എന്ന സംശയവും അഭ്യുദയകാംക്ഷികള്‍ക്കുണ്ട്. വി എം സുധീരനെ പോലുള്ള നേതാക്കളും രംഗത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ വി ഡി സതീശനെ പോലുള്ള നേതാക്കള്‍ സജീവമായിരുന്നു.
തിരുവനന്തപുരം എം പി ശശി തരൂര്‍ വിദേശത്താണ്. വിദേശത്തിരുന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിട്ടതും വിവാദമായി. തന്റെ ആവശ്യം തിരുവനന്തപുരത്ത് ഇല്ലെന്നാണ് അദ്ദേഹം അറിയിച്ചത്. തെരഞ്ഞടുപ്പ് വരട്ടെ എന്നാണ് തിരുവനന്തപുരത്തുകാര്‍ പറയുന്നത്.
പ്രമുഖ കോണ്‍ഗ്രസ് നേതാക്കളൊക്കെ പ്രളയം പേടിച്ച് കേരളം വിട്ടതായും ട്രോളുകള്‍ ഉണ്ട്. അതേ സമയം ഘടകകക്ഷി നേതാക്കളില്‍ പലരും സജീവമായി രംഗത്തുണ്ടായിരുന്നു, അതിനിടയിലാണ് ചെന്നിത്തലയുടെ പ്രസ്താവന കല്ലുകടിയായത്. രാവും പകലും കളഞ്ഞ് കേരള സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ ചെയ്ത കാര്യങ്ങളെയൊക്കെ മോശമാക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ചെന്നിത്തലയുടെ പ്രസ്താവനക്ക് പിന്നാലെ രക്ഷാപ്രവര്‍ത്തനം ഒരിക്കലും ഒറ്റയ്ക്ക് ഏറ്റെടുക്കാറില്ലെന്ന സൈന്യ മേധാവിയുടെ പ്രസ്താവനയും പുറത്തുവന്നു. മുഖ്യമന്ത്രിയാകട്ടെ ചേന്നിത്തലയെ പുച്ഛിച്ച തള്ളുകയും ചെയ്തു.കോടിയേരിയും സി പി എമ്മും ചെന്നിത്തലക്കെതിരെ രംഗത്തെങ്ങുകയും ചെയ്തു
സി പി എം ചെന്നിത്തലക്കെതിരെ രംഗത്തെത്തിയിട്ടും ഒരു കോണ്‍ഗ്രസ് നേതാവും അദ്ദേഹത്തെ സഹായിക്കാനെത്തിയില്ല. ഇത് ഗൗരവമായെടുക്കേണ്ട കാര്യമാണ്. ചെന്നിത്തല സ്വയം വരുത്തിയ വിന അദ്ദേഹം നേരിടട്ടേ എന്ന നിലപാടിലാണ് നേതാക്കള്‍.
https://www.facebook.com/Malayalivartha
























