പ്രളയ കെടുതിയിൽ നിന്ന് സംസ്ഥാനം കരകയറുന്നു ; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ജനങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം തുടരുന്നു

പ്രളയ കെടുതിയിൽ നിന്ന് സംസ്ഥാനം കരകയറുന്നു. അതേസമയം പ്രളയ കെടുതിയിൽ അകപെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആറാം ദിവസവും തുടരുന്നു. എല്ലാവരെയും ഇന്നുകൊണ്ട് രക്ഷപെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂരിൽ ചെറുവള്ളങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങൾ ഇന്നും തുടരും. മഴയുടെ അളവിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ജനങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീടുകളില്‍ ഒറ്റപ്പെട്ടവര്‍ക്കും പാചകം ചെയ്ത് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്ന വീടുകളിലും ഭക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഹെലികോപ്പ്റ്ററുകള്‍, ബോട്ടുകള്‍, വള്ളങ്ങള്‍ അതുപോലുള്ള എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് അതിന്റെ വിതരണം ഊര്‍ജ്ജിതമായി നടന്നുവരുന്നുണ്ട്. എല്ലാ ക്യാമ്പുകളിലും വനിതാ പൊലീസ് ഓഫീസര്‍മാരെ വിന്യസിക്കും.
ലോകം മുഴുവന്‍ ശ്രദ്ധിച്ച ദുരന്തമാണ് കേരളത്തിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതര പ്രതിസന്ധികളെ മറികടന്ന് മാതൃകാപരമായ രീതിയില്‍ ഉയര്‍ത്തെഴുന്നേറ്റ ജനത എന്ന അഭിമാനത്തോടെ നമുക്ക് മുന്നേറണം. പലതിനും മാതൃക സൃഷ്ടിച്ചവരാണ് കേരളീയര്‍. ഈ ദുരന്തം നേരിടുന്ന കാര്യത്തിലും മാതൃകയാവാന്‍ നമുക്ക് കഴിയണം. ഇവിടെ നല്‍കിയ സഹായങ്ങള്‍ തുടര്‍ന്നും ഉണ്ടായാല്‍, സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കേരളം പുനഃസൃഷ്ടിക്കാന്‍ കഴിയും. അത്തരം പ്രവര്‍ത്തനങ്ങളെയാകെ കൂട്ടിയോജിപ്പിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























