അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു ; കനത്ത പ്രളയ കെടുതിക്ക് ശേഷം മുല്ലപ്പെരിയാറിൽ സ്ഥിതി സാധാരണ നിലക്ക് ; അണക്കെട്ടിലെ പതിനൊന്ന് സ്പിൽവേ ഷട്ടറുകളും താഴ്ത്തി

കനത്ത പ്രളയ കെടുതിക്ക് ശേഷം മുല്ലപ്പെരിയാറിൽ സ്ഥിതി സാധാരണ നിലക്ക്. കേരളത്തെ മഹാ പ്രളയത്തിലേക്ക് മുക്കാൻ തക്ക ജല സംഭരണ ശേഷിയാണ് മുല്ലപെരിയാറിനുള്ളത്. തമിഴ്‌നാടും കേരളവും തമ്മിൽ പലപ്പോഴും തർക്കങ്ങൾ നടക്കുന്നതും ഈ മുല്ലപ്പെരിയാറിനെ ചൊല്ലിത്തന്നെ. ഇപ്പോൾ മുല്ലപെരിയാറിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. അണക്കെട്ടിലെ പതിനൊന്ന് സ്പിൽവേ ഷട്ടറുകളും താഴ്ത്തി. സ്പിൽവേയുടെ രണ്ടു ഷട്ടറുകൾ ഒരടി മാത്രമാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.
140 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ വെള്ളത്തിന്റെ അളവ്. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് കൂടി കുറയുന്നതോടെ ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് ഇനിയും കുറയുമെന്നാണ് കരുതുന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ ഗണ്യമായി കുറഞ്ഞതോടെയാണ് നീരൊഴുക്കില്‍ വ്യത്യാസം വന്നത്. 2401.24 അടിയാണ് ഇപ്പോള്‍ ഇടുക്കിയിലെ ജലനിരപ്പ്. ചെറുതോണിയില്‍ നിന്ന് മൂന്നു ഷട്ടറുകളിലൂടെ 400 ക്യുമെക്സ് വെള്ളം മാത്രമാണ് ഇപ്പോള്‍ തുറന്നുവിടുന്നത്.
https://www.facebook.com/Malayalivartha

























