ജിദ്ദയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

ജിദ്ദയില്‍ മൊബൈല്‍ ഷോപ്പിലെ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പാലക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു. മണ്ണാര്‍ക്കാട് അലനല്ലൂര്‍ പഞ്ചായത്തിലെ കാഞ്ഞിരംപാറ സ്വദേശി ചേര്‍ക്കയില്‍ മുഹമ്മദ് ഫൈസല്‍ (49) ആണ് മരിച്ചത്. ജിദ്ദ ശാറ ഹിറയില്‍ മൊബൈല്‍ സൂഖില്‍ ജോലിചെയ്യുകയായിരുന്ന ഇദ്ദേഹത്തിന് നെഞ്ചുവേദനയെ തുടര്‍ന്ന് സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം. ഭാര്യ: സുനീറ, നാല് മക്കളുണ്ട്. മരണാന്തര സഹായങ്ങള്‍ക്കും മറ്റും കെ.എം.സി.സി ജിദ്ദ വെല്‍ഫയര്‍ വിങ്ങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha


























