കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങി

വെള്ളപ്പൊക്കത്തെ തുടര്‍ന്നു നെടുമ്പാശേരി വിമാനത്താവളം അടച്ചതോടെ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിച്ചു. കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ ഇന്ന് സര്‍വീസുകള്‍ ആരംഭിച്ചു.
ബംഗളൂരുവിലേക്ക് രണ്ടും ചെന്നൈയിലേക്ക് ഒരു സര്‍വീസുമാണ് ഇന്‍ഡിഗോ ആരംഭിച്ചത്. തിരുവനന്തപുരത്തുനിന്ന് 24 അന്താരാഷ്ട്ര സര്‍വീസുകളും 12 ആഭ്യന്തര സര്‍വീസുകളും ഉണ്ടാകും.
https://www.facebook.com/Malayalivartha

























