പ്രളയ മേഖലയിൽ ഓരോ സംഘടനയും നൽകിയ പിന്തുണ വളരെ വലുത് ; ആർഎസ്എസ് അനുകൂല സംഘടനയായ സേവാഭാരതിയെ പലരും നോക്കിയത് വിമർശന കണ്ണോടുകൂടി

കേരളത്തെ പ്രളയത്തിൽ നിന്ന് കരകയറ്റാനായി നിരവധി സംഘടനകളാണ് രംഗത്ത് വന്നത്. അതിലൊന്നാണ് സേവാഭാരതി. എന്നാൽ സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്ക് പലകോണിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
ആർഎസ്എസ് അനുകൂല സംഘടനയാണ് സേവാഭാരതി. ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് സേവാഭാരതി പ്രധാനമായും ലക്‌ഷ്യം വക്കുന്നത്. ദുരന്തനിവാരണം അടക്കമുള്ള കാര്യങ്ങളിൽ സേവാഭാരതി രംഗത്തുണ്ട്. എന്നാൽ കേരളത്തിലെ പ്രളയം എത്തിയപ്പോൾ കാര്യങ്ങൾ മാറി. കേരളത്തിലെത്തിയ സേവാഭാരതി പ്രവർത്തകരെ വ്യാപകമായി വിമർശന കണ്ണോടുകൂടിയാണ് പലരും നോക്കിയത്.
പ്രളയ സമയത്ത് എല്ലാ സംഘടനകളെയും ഒരുപോലെ കാണുന്നതിന് പകരം ചിലർ രാഷ്ട്രീയ ലാഭത്തോടുകൂടി സേവാഭാരതി അടക്കമുള്ള സംഘടനകളെ കല്ലെറിഞ്ഞു. പത്ത് സേവാഭാരതി പ്രവർത്തകർക്ക് പ്രളയക്കെടുതിയിൽ മരണം സംഭവിച്ചു. രക്ഷാപ്രവർത്തനത്തിന് എത്തിയ മറ്റു സംഘടനകളെപോലെതന്നെ സേവാഭാരതിയും അഭിനന്ദനം അർഹിയ്ക്കുന്നുണ്ട്. എന്നാൽ സേവാഭാരതിക്ക് രാഷ്ട്രീയപരമായ താൽപര്യം വളരെ കൂടുതൽ ആണെന്നാണ് മറുഭാഗത്തിന്റെ ആരോപണം. എന്നാൽ പ്രളയ മേഖലയിൽ ഓരോ സംഘടനയും നൽകിയ പിന്തുണ വളരെ വലുത് തന്നെയാണ്.
https://www.facebook.com/Malayalivartha

























