ഓണ പരീക്ഷകള്‍ റദ്ദാക്കാന്‍ സാധ്യത; കേരളം കണ്ട ഏറ്റവും ഭീകരമായ പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിൽ ഈ അധ്യയന വര്‍ഷത്തെ പരീക്ഷകള്‍ റദ്ദാക്കിയേക്കും

മഹാപ്രളയത്തിന്റെ കെടുതികൾ കേരളം നേരിടുന്ന സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷത്തെ ഓണ പരീക്ഷകള്‍ റദ്ദാക്കാന്‍ ഉള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍ . നിരവധി അധ്യായന ദിനങ്ങള്‍ പ്രളയ കെടുത്തി കാരണം അവധി നല്‍കിയതിനാല്‍ ആണ് പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത് .
അതുകൊണ്ട് തന്നെ ഡിസംബറില്‍ അര്‍ധവാര്‍ഷിക പരീക്ഷ മാത്രമായി നടത്താനാണ് പൊതുവിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്. പ്രളയ കെടുതിയില്‍ നിന്ന് നിരവധി പേര്‍ രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും ആരും അതില്‍ നിന്ന് മുഖത്തറായിട്ടില്ല.നിരവധി വീടുകള്‍ ,കൃഷിയിടങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ എല്ലാം നശിച്ചു .
മാനസികമായി കുറെ പേര്‍ തളര്‍ന്നു . അതില്‍ നിരവധി വിദ്യാര്‍ത്ഥികളും അടങ്ങുന്നു .അവര്‍ക്ക് വേണ്ട ബോധവല്‍കരണ പരിപാടികള്‍ നല്കാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ഉള്ള തീരുമാനത്തില്‍ ആണ് സര്‍ക്കാരുകള്‍ .
https://www.facebook.com/Malayalivartha

























