രാം രാജിന്റെ വിലകൂടിയ മുണ്ടുകളും ഷര്‍ട്ടുകളുമായി ദുരിതാശ്വാസ ക്യാമ്പില്‍ ജയറാമും, മകളും

ഉരുള്‍പ്പൊട്ടലില്‍ നിന്നും തന്നെയും കുടുംബത്തെയും രക്ഷിച്ച് മൂന്നുദിവസം ഭക്ഷണം തന്ന കേരള പോലീസിന് നന്ദി പറഞ്ഞ് ജയറാം കഴിഞ്ഞ ദിവസം എത്തിയിരുന്നു. കുതിരാനില്‍ 16 മണിക്കൂറോളമാണ് ജയറാമും കുടുംബവും കുടുങ്ങികിടന്നത്. മദ്രാസില്‍ നിന്ന് കാര്‍ മാര്‍ഗം വരുമ്പോള്‍ മണ്ണിടിച്ചിലുണ്ടായെന്നും പത്തിരുപത് വാഹനങ്ങള്‍ക്കൊപ്പം കുടുങ്ങിയെന്നും ജയറാം പറഞ്ഞിരുന്നു. അവിടെ നിന്ന് കേരളാ പോലീസ് രക്ഷിച്ചെന്നും അവരുടെ ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് ദിവസത്തോളം തങ്ങളെ താമസിപ്പിക്കുകയും ഭക്ഷണം തരികയും ചെയ്തുവെന്ന് ജയറാം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.
തിരികെയെത്തിയ അദ്ദേഹം ക്യാമ്പുകളിൽ സഹായവുമായി സജീവമായിരുന്നു. കഴിഞ്ഞ ദിവസം നടന്‍ ജയറാമും മകള്‍ മാളവികയും ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രങ്ങളുമായി എത്തിയിരുന്നു. ഇവരുടെ വരവ് ജനങ്ങള്‍ ആഘോഷമാക്കിയെങ്കിലും ഫേസ്ബുക്ക് ലൈവിലെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പരിഹാസ വിധേയമായിട്ടുണ്ട്.
വിലകൂടിയ മുണ്ടുകളാണ് കൊടുത്തതെന്ന ജയറാമിന്റെ പരാമര്‍ശമാണ് വിവാദമായത്. രാംരാജിന്റെ കിറ്റുമായിട്ടാണ് നടന്‍ ക്യാമ്പിലെത്തിയത്. അതേസമയം സംവിധായകന്‍ മേജര്‍ രവിയും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായതായി അറിയിച്ചിരുന്നു. മമ്മൂട്ടി മുന്‍കരുതലുകളെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സിനിമാ മേഖലയുടെ ഇടപെടലുകളെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നുണ്ട്.
തിരുവല്ലയിലെയും ചെങ്ങന്നൂരിലെയും ദുരിത ബാധിരെ സഹായിക്കാനായിട്ടാണ് ജയറാമും മകള്‍ മാളവികയും വസ്ത്രങ്ങളുമായി എത്തിയത്. ഇത് ഫേസ്ബുക്ക് ലൈവിലൂടെ ഇവര്‍ അറിയിക്കുകയും ചെയ്തു. തിരുവല്ല വേങ്ങലില്‍ ഇവര്‍ മുണ്ടുകളുമായി എത്തിയതിനെ വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രാം രാജിന്റെ വിലകൂടിയ മുണ്ടുകളും ഷര്‍ട്ടുകളാണ് നല്‍കിയതെന്ന് ജയറാം ഫേസ്ബുക്ക് ലൈവിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നു.
രാംരാജ് മുണ്ടിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ജയറാം. ഇതിന്റെ ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനാണോ ജയറാം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. അതേസമയം ശ്രീനാഗരാജന് നന്ദി പറയാന്‍ വാക്കുകളില്ല. കേരളത്തോട് കാണിച്ച നല്ല മനസ്സിന് ഒരായിരം നന്ദിയുണ്ടെന്നും ജയറാം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ലോറിക്കണക്കിന് വസ്തുക്കളാണ് കേരളത്തിലേക്ക് കൊടുത്തയച്ചത്. അഞ്ച് ദിവസത്തോളമായി അദ്ദേഹത്തിന്റെ ലോറികള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പല സ്ഥലങ്ങളില്‍ എത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ജയറാം പറഞ്ഞു.
https://www.facebook.com/Malayalivartha


























