അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ എഐ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു... ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം

ആറര മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് ക്യാമ്പിൽ നിന്ന് രാഹുലിനെ പുറത്തിറക്കിയത്...
രാഹുലിനെതിരെ വൻ പ്രതിഷേധം... അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ എഐ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് എത്തിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. ആറര മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് ക്യാമ്പിൽ നിന്ന് രാഹുലിനെ പുറത്തിറക്കിയത്.
ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം നടക്കുന്നുണ്ട്. ഡിവെെഎഫ്ഐയും യുവമോർച്ചയുമാണ് ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റിയാണ് രാഹുലുമായി പൊലീസ് ആശുപത്രിയ്ക്ക് ഉള്ളിൽ പ്രവേശിച്ചത്.
അതേസമയം ഇന്ന് പുലർച്ചയോടെയാണ് ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത്. പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട എആർ ക്യാമ്പിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























