തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍ പ്രവേശിപ്പിച്ചത് മുതല്‍.. പുലരും വരെ തന്ത്രി ഒരു നിമിഷം പോലും ഉറങ്ങിയില്ല.. മാനസികമായ തളര്‍ച്ചയും അദ്ദേഹത്തെ ശാരീരികമായി അവശനാക്കി..

ശബരിമല സ്വർണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലാണ് തന്ത്രിയെ പാർപ്പിച്ചിരുന്നത്. ജയിലിലെ ആംബുലൻസില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്. സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. ഇന്ന് രാവിലെ ജയിൽ അദ്ദേഹത്തിന് ഭക്ഷണം കൊടുക്കാൻ എത്തിയപ്പോഴാണ് ജയിൽ അധികൃതരോട് തനിക്ക് ഡോക്ടറെ കാണണം എന്ന അദ്ദേഹം പറഞ്ഞത് .
IAM NOT FEELING WELL എന്നാണ് അദ്ദേഹം പറഞ്ഞത് എന്നാണ് റിപോർട്ടുകൾ .പിന്നീട് ഒരുമണിക്കൂർ പ്രാഥമിക ചികിത്സ നൽകിയിരുന്നു അതിന് ശേഷമാണ് പുറത്തേക്ക് ജനറൽ ആശുപത്രിയിൽ എത്തിച്ചത് .തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍ പ്രവേശിപ്പിച്ചത് മുതല്‍ പുലരും വരെ തന്ത്രി ഒരു നിമിഷം പോലും കണ്ണടച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം.രാവിലെ ജയില്‍ സൂപ്രണ്ട് സെല്ലിലെത്തി നേരില്‍ കണ്ടപ്പോള്‍ തന്ത്രി നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. 'ഞാന്‍ നിരപരാധിയാണ്, എന്നെ ചതിച്ചതാണ്' എന്ന് ആവര്‍ത്തിച്ചു പറഞ്ഞ് അദ്ദേഹം വിങ്ങിക്കരയുകയായിരുന്നു.
സൂപ്രണ്ട് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കരച്ചില്‍ അടക്കാനായില്ല. രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നതും മാനസികമായ തളര്‍ച്ചയും അദ്ദേഹത്തെ ശാരീരികമായി അവശനാക്കി. രാവിലെ ഉപ്പുമാവാണ് കഴിച്ചത്. എന്നാല്‍ ഉച്ചഭക്ഷണത്തിന് ജയില്‍ മെനുവില്‍ മട്ടണ്‍ കറിയാണെന്ന് അറിഞ്ഞതോടെ തനിക്ക് അത് കഴിക്കാന്‍ കഴിയില്ലെന്നും സസ്യാഹാരം വേണമെന്നും അദ്ദേഹം ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തന്ത്രിയുടെ പശ്ചാത്തലവും താല്‍പ്പര്യവും കണക്കിലെടുത്ത് പ്രത്യേകമായി സസ്യാഹാരം നല്‍കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനിടെയാണ് അസുഖ പ്രശ്‌നമുണ്ടാകുന്നത്.
ആരോഗ്യനിലയില്‍ മാറ്റം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ജയില്‍ ഡോക്ടര്‍ അദ്ദേഹത്തെ പരിശോധിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ പ്രകടമായ വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്. ഉറക്കമില്ലായ്മയും കടുത്ത മാനസിക സമ്മര്‍ദ്ദവുമാണ് ഇതിന് കാരണമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. അയ്യപ്പന്റെ പിതൃസ്ഥാനീയന്‍ എന്ന് അവകാശപ്പെടുന്ന തന്ത്രി, സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റിലായി ജയില്‍ സെല്ലില്‍ കഴിയേണ്ടി വരുന്നത് രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ വലിയ ചര്‍ച്ചയായിരുന്നു. . നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തന്ത്രിയെ ഈഞ്ചയ്ക്കലിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിച്ച് അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വൈകീട്ട് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. രാത്രി 7.40-ഓടെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിതിന്റെ വീട്ടിൽ ഹാജരാക്കി. റിമാൻഡിനുശേഷം രാത്രി പത്തരയോടെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കുമാറ്റി. ദേവന്റെ പിതൃതുല്യസ്ഥാനമാണ് തന്ത്രിക്ക്. അതുകൊണ്ടുതന്നെ, ശബരിമലക്കേസിലെ ഏറ്റവും നിർണായകമായ അറസ്റ്റാണിത്.
https://www.facebook.com/Malayalivartha

























