ഇടുക്കിയിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം

ഇടുക്കിയിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു. മുട്ടത്തിന് സമീപം പെരുമറ്റം- തെക്കുഭാഗം റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ മലങ്കര മ്രാല സ്വദേശി കളപ്പുരക്കൽ സജീവ് (52) ആണ് മരിച്ചത്. അടൂർ ഡിപ്പോയിലെ ജീവനക്കാരനാണ്.
പുലർച്ചെ 3.30-ഓടെയാണ് അപകടമുണ്ടായത്. സജീവ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
മുട്ടം ടൗണിൽ കെ.കെ മെഡിക്കൽസ് നടത്തുന്ന പ്രീതിയാണ് സജീവിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.
"
https://www.facebook.com/Malayalivartha
























