കേരള സര്‍വകാലാശാലയ്ക്ക് യുജിസി അംഗീകാരമില്ല

കേരള സര്‍വകലാശാലയ്ക്ക് യുജിസിയുടെ അംഗീകാരമില്ല. അഞ്ച് വര്‍ഷമായി ദേശീയ അസെസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ(എന്‍എസിസി) അംഗീകാരം നേടിയെടുക്കുന്നതില്‍ സര്‍വകലാശാല വീഴ്ചവരുത്തിയതാണ് യുജിസി അംഗീകാരം നഷ്ടപ്പെടാന്‍ കാരണം. യുജിസിയുടെ അന്ത്യശാസനം ലഭിച്ചിട്ടും അംഗീകാരം നേടാനുള്ള നടപടികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. 2013 ല്‍ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയ യുജിസി അതില്ലാത്ത കേരള സര്‍വകലാശാലക്ക് ധനസഹായം നല്‍കേണ്ടന്നും തീരുമാനിച്ചു.
സര്‍വകലാശാലകള്‍ക്ക് സാമ്പത്തിക ഗ്രാന്റ് നല്‍കുക, പുതിയ കോഴ്‌സുകള്‍ അനുവദിക്കുക, വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുക എന്നിവയ്ക്ക് യുജിസി ആവശ്യപ്പെടുന്ന അടിസ്ഥാന മാനദണ്ഡമാണ് എന്‍എസിസി അക്രഡിറ്റേഷന്‍. അക്രഡിറ്റേഷന്‍ ഇല്ലാതായതോടെ യുജിസിയുടെ ഗ്രാന്റ് മുടങ്ങും, പുതിയ പദ്ധതികളും നഷ്ടപ്പെടും. ദേശീയ തലത്തില്‍ സര്‍വകലാശാലയുടെ റേറ്റിങ്ങും താഴും.
അക്കാദമിക കാര്യങ്ങളില്‍ മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും സര്‍വകലാശാല പിറകിലാണ്. അഞ്ച് വര്‍ഷം കാലാവധി കഴിഞ്ഞതോടെ അക്രഡിറ്റേഷനും അവസാനിച്ചു. അധികൃതര്‍ ക്കാര്യത്തില്‍ സ്വീകരിച്ച കെടുകാര്യസ്ഥതയിലാണ് അംഗീകാരം കിട്ടാന്‍ താമസിക്കുന്നത്.
2003 ല്‍ ബി++ ഗ്രേഡോടെ റാങ്കിങ്ങ് സര്‍വകാശാലയ്ക്ക് ലഭിച്ചതാണ്.
2009 മുതല്‍ യുജിസിയുടെ അംഗീകാരം ലഭിക്കാതെ പ്രവര്‍ത്തിക്കുകയാണ് സംസ്ഥാനത്തെ ഏറ്റവും വലുതും പഴയതുമായ കേരള സര്‍വകലാശാല. അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയ ശേഷം ഒരു വര്‍ഷവും എട്ട് മാസവും പിന്നിടുമ്പോഴും, കേരള സര്‍വകലാശാലയില്‍ എന്‍എസിസി അംഗീകാരം നേടാനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























