രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ... നിതീഷ് കുമാർ രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക ഇന്നു സമർപ്പിക്കും

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ.
ബിഹാറിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. പുതിയ സർക്കാരിന് എല്ലാവിധ സഹകരണവും നൽകും ആവശ്യമായ മാർഗനിർദേശങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു സാധ്യത. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാറിനെ മന്ത്രിസഭയിലോ സംഘടനാ പദവികളിലോ നിയോഗിച്ചേക്കാനാണ് സാധ്യത. ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുക.
നിതീഷ് കുമാർ രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക ഇന്നു സമർപ്പിക്കും. നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി ഇന്നാണ്. ഇന്ന് ബിഹാറിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പത്രികാ സമർപ്പണത്തിനുണ്ടാകും.
മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തോടു പാർട്ടി നേതാക്കളും അണികളും പ്രതിഷേധിക്കുമെന്ന ആശങ്കയിലാണ് ഔദ്യോഗിക പ്രഖ്യാപനം അവസാന സമയത്തേക്ക് നീട്ടിയത്.
"
https://www.facebook.com/Malayalivartha
























