വാദം കനക്കുന്നു...പ്രളയത്തിന് ഉത്തരവാദി സര്‍ക്കാര്‍: ആരോപണവുമായി കത്തോലിക്ക സഭ

കേരളത്തില്‍ മഹാപ്രളയത്തിന് കാരണം ഡാം സുരക്ഷാ അതോരിറ്റിയുടെ വീഴ്ച്ചയെന്ന ആരോപണം കേരളത്തില്‍ ശക്തമാണ്. കേരളത്തില്‍ ആഞ്ഞടിച്ച മഹാപ്രളയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ. അണക്കെട്ടുകള്‍ തുറന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് താമരശേരി അതിരൂപതയുടെ വിമര്‍ശനം. പ്രളയത്തിന് ശേഷം പ്രതിപക്ഷവും ഇതേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കേരളത്തില്‍ മഹാപ്രളയത്തിന് കാരണം ഡാം സുരക്ഷാ അതോരിറ്റിയുടെ വീഴ്ച്ചയെന്ന ആരോപണം ശക്തമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഇത്ര വലിയ ദുരന്തം ഉണ്ടാവില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ റിപ്പോര്‍ട്ടിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തവരില്‍ കത്തോലിക്ക സഭയുമുണ്ടായിരുന്നു. ഇതോടെ പ്രളയയത്തിന് ശേഷം സഭയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ ആരോപണം രാഷ്ട്രീയമായി ഉന്നയിക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. എല്ലായിടത്തും ഒരുമിച്ച് ഡാമുകള്‍ തുറക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യം പ്രതിപക്ഷ ശക്തമാക്കിയിട്ടുണ്ട്. ,അതെ സമയം പ്രകൃതിയോട് കാട്ടിയ അലംഭാവമാണ് കേരളത്തിന്റെ മഹാ പ്രളയത്തിന്റെ പ്രഭവകേന്ദ്രമെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























