ഇത്തവണ തൃശൂരിൽ പുലിയിറങ്ങില്ല ; കേരളം പ്രളയ കെടുതിയിൽനിന്ന് കരകയറുന്ന സാഹചര്യത്തിൽ ഇത്തവണ പുലിക്കളിയുണ്ടാകില്ല

ഓണത്തിന് മാറ്റ് കൂട്ടാന്‍ എല്ലാ വര്‍ഷവും തൃശൂരില്‍ നടത്തി വരുന്ന അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പുലിക്കളി ഇത്തവണയുണ്ടാകില്ല. പ്രളയക്കെടുതിയില്‍പ്പെട്ട് സംസ്ഥാനം വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
നാലാം ഓണ നാളിൽ വൈകുന്നേരമാണ് പുലിക്കളി നടത്താറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ അന്നേദിവസം കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തിൽ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങൾക്കനുസരിച്ച് നൃ്ത്തം വെയ്ക്കുകയും ചെയ്യുന്നു. ഉടുക്കും, തകിലുമാണ് വാദ്യങ്ങളായി ഉപയോഗിന്നു. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തിൽ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാൻ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.
https://www.facebook.com/Malayalivartha


























