പ്രളയക്കെടുതിക്കിടെ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ് അനുവദിച്ചു നല്‍കുമെന്ന് ഭക്ഷ്യമന്ത്രി

പ്രളയക്കെടുതിക്കിടെ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ് അനുവദിച്ചു നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. പുതിയ കാര്‍ഡ് ലഭിക്കുന്നതുവരെ റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പറഞ്ഞാല്‍ റേഷന്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ അതോടൊപ്പം മാവേലി സ്‌റ്റോറില്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ അവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധിയാണെങ്കിലും പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ള റേഷന്‍ വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാമെന്നു പറഞ്ഞ മന്ത്രി ക്യാമ്പുകളില്‍ നിന്നും വീടുകളിലെത്തുന്നവര്‍ക്കും, മഴക്കെടുതിയില്‍ ഇതുവരെ റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കും ഇന്നു കട തുറക്കുന്നത് ഒരു സഹായമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























