വെള്ളക്കെട്ടിന് സമീപം പാർക്ക് ചെയ്ത ബൈക്കില്‍ കൊളുത്തിയിട്ട ഹെല്‍മറ്റില്‍ പാമ്പ്; പാമ്പ് കടിയേറ്റ യുവാവ് ആശുപത്രിയില്‍...

അങ്കമാലിയിൽ വെള്ളം കെട്ടിനിന്ന സ്ഥലത്തിനടുത്ത് പാര്‍ക്ക് ചെയ്ത ബൈക്കിൽ തൂക്കിയിടുന്ന ഹെല്‍മറ്റില്‍ കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ വീരമണി (32)യാണ് അങ്കമാലി ലിറ്റില്‍ ഫ്ളവർ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
മുപ്പത്തടത്ത് വീരമണി ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതില്‍ നിന്ന് വന്ന പാമ്പ് ആകാമെന്നാണ് കരുതുന്നത്. ഹെല്‍മറ്റ് ബൈക്കില്‍ കൊളുത്തിയിട്ടിരിക്കുകയായിരുന്നു. തിരിച്ചെത്തിയ വീരമണി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യും മുമ്പ് ഹെല്‍മറ്റ് എടുത്തപ്പോള്‍ പാമ്പ് പുറത്തുചാടി. കൈയില്‍ കടിച്ച പാമ്പ് ഇഴഞ്ഞുപോയി. കടിയേറ്റ വീരമണിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























