കേരളത്തിലെ പ്രളയകെടുതി മനുഷ്യസൃഷ്ടി ; വെള്ളപ്പൊക്കത്തിന് കാരണം കെ എസ് ഇ ബി യുടെ അത്യാര്‍ത്തി ; രൂക്ഷ ഭാഷയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ പ്രളയകെടുതി മനുഷ്യസൃഷ്ടിയാണെന്ന് രൂക്ഷ ഭാഷയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുതാണ് പ്രളയത്തിന് കാരണമെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ എസ് ഇ ബി യുടെ അത്യാര്‍ത്തിയാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഡാമുകള്‍ തുറക്കുന്നതിന് മുന്പ് കാലാവസ്ഥയെ കുറിച്ച് പഠിച്ചില്ല. പമ്പയിലേയും ഇടുക്കി, എറണാകുളം, തൃശൂര്‍ ഡാമുകളിലേയും ഡാമുകള്‍ ഒരുമിച്ച് തുറന്നു. ഡാമുകള്‍ തുറക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിച്ചില്ല. ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചില്ല. ലാഭക്കൊതിയന്മാരായ വൈദ്യുതി ബോര്‍ഡ് കുറ്റകരമായ അനാസ്ഥ കാണിച്ചു. കാലവര്‍ഷ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാതിരുന്നതിനാല്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞതായും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























