രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം; പരിക്കേറ്റ മത്സ്യത്തൊഴിലാളി ജീവിതം വഴിമുട്ടി ആശുപത്രിയില്‍

മനുഷത്വം മരിക്കാത്ത നിരവധിപ്പേരുടെ കരങ്ങളാണ് മഹാപ്രളയത്തില്‍ മരണസംഖ്യ കൂട്ടാതെ കേരളത്തെ കരുതിയത്. അതിനിടെ നിരവധി ജീവനുകള്‍ പൊലിഞ്ഞു. ചിലരെല്ലാം ഗുരുതര പരിക്കേറ്റ് ആശുപത്രികളിലുമാണ്. രക്ഷാപ്രവര്‍ത്തനത്തിന് പോയ മല്‍സ്യ തൊഴിലാളി പരിക്കേറ്റ് ആശുപത്രിയില്‍. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി രത്‌നകുമാര്‍ (സുമേഷ് ) എന്നായാളാണ് ആശുപത്രിയില്‍ ഗുരുതര പരിക്കേറ്റ് കടക്കുന്നത്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ചെങ്ങന്നൂര്‍ പാണ്ടനാട് വെച്ച് രക്ഷാപ്രവര്‍ത്തനത്തിനിടെ അദ്ദേഹം ഉള്‍പ്പെടെ ഉള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ശിവനട ദേവി എന്ന വള്ളം മരത്തില്‍ ഇടിച്ചു മരം വീണ് വയറില്‍ 18 സ്റ്റിച്ച് വലതുകാലിന് 8 സ്റ്റിച്ച്.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്. ഭാര്യ ജിഷ ഒപ്പമുണ്ട്. രണ്ട് ചെറിയ കുട്ടികള്‍. സ്വന്തമായി ഒരു വീട് പോലുമില്ല. ഇത്തരം രത്‌നകുമാറുമാര്‍ ധാരാളം ഉണ്ടായിരുന്നു അവിടെ സഹജീവികളെ രക്ഷിക്കാന്‍ ഉള്ള അതി സാഹസികമായ ശ്രമത്തില്‍. നമുക്ക് ഇവരെ കരുതാം ഇവര്‍ക്കായി കൈകോര്‍ക്കാം. അധികാരികള്‍ ഇദ്ദേഹത്തിനായി കണ്‍തുറക്കണം സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha


























