ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു ; വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ തീരുമാനം

പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശം ഉണ്ടായ പശ്ചാത്തലത്തിൽ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം. മൊറട്ടോറിയം ജൂലൈ 31 മുതല്‍ പ്രാബല്യത്തിലാകും. വിദ്യാഭ്യാസ വായ്പയ്ക്ക് ആറ് മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനും തീരുമാനമായി.
മൂന്ന് മാസത്തേക്ക് ഒരു റിക്കവറി നടപടിയും വേണ്ടെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ബാങ്കേഴ്സ് സമിതി വ്യക്തമാക്കി. കടക്കാർക്ക് നിയമാധികൃതമായി കാലാവധി നീട്ടികൊടുക്കുന്നതാണ് മൊറട്ടോറിയം.
https://www.facebook.com/Malayalivartha


























