ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യത്തിന് വസ്ത്രങ്ങള്‍ ഇല്ലെന്നും പാചകത്തിനുള്ള സാധനങ്ങളും വേണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു

പ്രളയക്കെടുതിയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യത്തിന് വസ്ത്രങ്ങള്‍ ഇല്ലെന്നും കഴിയുന്നത്രയും വസ്ത്രങ്ങള്‍ ശേഖരിച്ച് അവിടേയ്ക്ക് അയക്കേണ്ടതുണ്ടെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അഭ്യര്‍ത്ഥിച്ചു. പല ക്യാമ്പുകളിലും വസ്ത്രങ്ങള്‍ക്ക് വലിയ ക്ഷാമം അനുഭവപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതു മുന്‍നിര്‍ത്തി ഈ ജില്ലകളുടെ സഹായ ഹബ്ബായി പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററുകളിലേക്ക് വസ്ത്രങ്ങള്‍ അധികമായി എല്ലാവരും തയാറാകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
പാചകത്തിനുള്ള സാധനങ്ങളും ഏറെ ആവശ്യമുണ്ട്. കളക്ഷന്‍ സെന്ററുകളില്‍ ധാരാളമായി അരി എത്തിയിട്ടുണ്ട്. എന്നാല്‍ പാചകം ചെയ്തു കഴിക്കുന്നതിനുള്ള മറ്റ് അവശ്യ സാധനങ്ങള്‍ ഇല്ല. മസാല, ഉപ്പ്, തേയില, കാപ്പി, പച്ചക്കറി, ഉരുളക്കിഴങ്ങ് എന്നിവയാണ് ഇനി ആവശ്യം. കുട്ടികളുടെ ഭക്ഷണം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കമുള്ള വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ബെഡ് ഷീറ്റ്, പായ, ബെഡ്, തലയണ, സ്റ്റീല്‍ പാത്രങ്ങള്‍, കൊതുകുതിരി, ശുചീകരണത്തിനുള്ള വസ്തുക്കള്‍, ബ്ലീച്ചിങ് പൗഡര്‍ എന്നിവയും വേണമെന്നു കളക്ടര്‍ പറഞ്ഞു.
എസ്.എം.വി. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടണ്‍ഹില്‍ സ്‌കൂള്‍, പ്രിയദര്‍ശിനി ഓഡിറ്റോറിയം എന്നിവിടങ്ങളിലെ കളക്ഷന്‍ സെന്ററുകള്‍ നിശാഗന്ധി ഇന്നു രാത്രി വരെയും നാളെ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ഏഴു വരെയും പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതില്‍ വളരെ വലിയ പിന്തുണയാണ് ഇതുവരെ ലഭിച്ചത്. വരുന്ന ഒന്നു രണ്ടു ദിവസത്തേക്കെങ്കിലും ഇതു തുടരണം. ദുരിതബാധിതര്‍ക്കുള്ള സഹായമെത്തിക്കല്‍ ഒരു ജനകീയ മുന്നേറ്റമായാണു മാറിയിട്ടുള്ളത്. അതിന്റെ ഊര്‍ജം ഒരിക്കലും കുറയ്ക്കരുതെന്നും കളക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























