പേഴ്സണല്‍ സ്റ്റാഫാണ് ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്... വിശദീകരണവുമായി കണ്ണന്താനം

ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂള്‍ ക്യാമ്പിലെ ഉറക്കം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഹിറ്റായതോടെ മന്ത്രിയുടെ വിശദീകരണവുമായി കേന്ദ്രമന്ത്രി കണ്ണന്താനം രംഗത്ത്. മന്ത്രിയുടെ വേരിഫൈഡ് പേജിലാണ് ഉറങ്ങുന്ന ചിത്രം പങ്കുവെച്ചത്. ക്യാമ്ബില്‍ മറ്റുള്ളവര്‍ക്കൊപ്പം നിലത്തു വിരിച്ച ഷീറ്റില്‍ കിടന്നുറങ്ങുന്ന കണ്ണന്താനത്തിന്‍റെ ചിത്രവും പോസ്റ്റും വൈറലാവുകയും ഫോട്ടോക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയുമായിരുന്നു.
വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ താനല്ല ആ ഫോട്ടോ ഇട്ടതെന്ന വാദവുമായാണ് കണ്ണന്താനം രംഗത്തെത്തിയിരിക്കുന്നത്. പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെ ക്യാമ്ബില്‍ ചെലവഴിച്ചെന്നും ആ അവസരത്തില്‍ തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന പേഴ്സണല്‍ സ്റ്റാഫാണ് ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതെന്നുമാണ് കണ്ണന്താനം ഫേസ്ബുക്കിലൂടെ വിശദീകരിച്ചത്. എന്നാല്‍ പുതിയ പോസ്റ്റിന് താഴെയും കണ്ണന്താനത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്‍റുകളും ട്രോളുകളുമാണ് വരുന്നത്.
ദുരിതാശ്വാസ ക്യാമ്ബില്‍ കിടന്നുറങ്ങുന്ന കണ്ണന്താനത്തിന്‍റെ ചിത്രത്തിനെ കളിയാക്കി കൊണ്ട് നിരവധി ട്രോളുകളാണ് വന്നത്.
https://www.facebook.com/Malayalivartha


























