സിഎം ദി ക്രൈസിസ് മാനേജർ ; പ്രളയ കെടുതിയിൽ അകപ്പെട്ട കേരളത്തിനെ കരകയറ്റുന്നതിനായി മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ദേശീയ ദിനപത്രം ദി ടെലഗ്രാഫ്

പ്രളയ കെടുതിയിൽ അകപ്പെട്ട കേരളത്തിനെ കരകയറ്റുന്നതിനായി മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ദേശീയ ദിനപത്രം ദി ടെലഗ്രാഫ്. കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദി ടെലഗ്രാഫിന്റെ ഇന്നത്തെ ലീഡ് ന്യൂസ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രി കൈകൊണ്ട നടപടികളെ പ്രശംസിച്ചായിരുന്നു.
'സിഎം ദി ക്രൈസിസ് മാനേജർ' എന്ന തലകെട്ടോടുകൂടിയാണ് വാർത്ത വന്നിരിക്കുന്നത്. ഡാമുകളുടെ ഷട്ടറുകൾ ഓരോന്നായി തുറന്നപ്പോളും ജില്ലകൾ ഓരോന്നായി പ്രളയത്തിൽ മുങ്ങിയപ്പോഴും മലയാളികൾ ഉറ്റുനോക്കിയത് ഒരു മുഖത്തേക്കാണ്. അവർ കാതോർത്തിരുന്നത് ഒരു ശബ്ദം കേൾക്കാനാണ്. കേരളത്തിലെ ജനങ്ങൾ ഏറ്റവും അധികം വിശ്വാസം അർപ്പിച്ച ആ മനുഷ്യൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ അല്ലാതെ മറ്റാരും അല്ല . ദുരന്തം വാതിക്കൽ എത്തിയപ്പോൾ മുഖ്യമന്ത്രി കസേര അഭയസ്ഥാനം ആകുന്ന ഇത്തരം ഒരു കാഴ്ച രാജ്യത്തിൽ അധികം ഇല്ല എന്നും ടെലഗ്രാം പത്രത്തിൽ പറയുന്നു.
പ്രളയദുരിതത്തിൽ നിന്നുള്ള കേരളത്തിന്റെ അതിജീവനം രാജ്യാന്തരതലത്തിൽ ശ്രദ്ധനേടുന്നതിനിടക്കാൻ മുഖ്യമന്ത്രിയെ പ്രശംസിച്ച് ദി ടെലഗ്രാം രംഗത്ത് വന്നത്. ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ വാർത്താ ദിനപത്രമായ ടെലഗ്രാഫ് വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവുമധികം വായനക്കാരുള്ള ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഒന്നാണ്.
https://www.facebook.com/Malayalivartha


























