സഹോദരങ്ങളെ ക്ഷമിക്കണം, എന്നെ രക്ഷിക്കണം എനിക്കായി പ്രാര്‍ത്ഥിക്കണം... പള്ളിയില്‍ നിന്നും രണ്ടു ലക്ഷത്തിലധികം വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച് കള്ളൻ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടപ്പോൾ സംഭവിച്ചത്

സഹോദരങ്ങളെ ക്ഷമിക്കണം, എന്നെ രക്ഷിക്കണം എനിക്കായി പ്രാര്‍ത്ഥിക്കണം എന്നായിരുന്നു മോഷ്ടാവ് കുറിപ്പില്‍ എഴുതിയിരുന്നത്. ഓഡിയോ വീഡിയോ ഇലക്ട്രോണിക് ഉപകരണങ്ങളാണ് മോഷ്ടാവ് കൊണ്ടുപോയത്. ഞായറാഴ്ച അര്‍ദ്ധരാത്രി 1 മണിയോടെയാണ് സംഭവം. സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. പള്ളിയില്‍ നിന്നും 2 ലക്ഷത്തിലധികം വില വരുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ മോഷണം പോയി. പ്രദേശത്ത് ഇതാദ്യമായാണ് മോഷ്ടാവ് താന്‍ ചെയ്ത കുറ്റത്തിന് ക്ഷമചോദിച്ച് കത്തെഴുതുന്നതെന്ന് പോലീസ് പറഞ്ഞു.
മോഷണം നടത്തിയ ശേഷം തനിക്കായി പ്രാര്‍ത്ഥിക്കണം എന്ന കുറിപ്പും എഴുതിവെച്ചിട്ടാണ് കള്ളന്‍ പോയത്. അമേരിക്കയിലെ വാട്ടര്‍ബറിയിലാണ് സംഭവം. പള്ളിയില്‍ നിന്നും കള്ളന്‍ മോഷണം നടത്തുന്നതിന്റെയും കുറിപ്പ് എഴുതി വയ്ക്കുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.
ദൃശ്യത്തിലുള്ളയാളെ കണ്ടെത്താനായി നാട്ടുകാരുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്. മോഷണ സ്ഥലത്ത് നിന്നും മോഷ്ടാവിന്റെ കുറിപ്പ് പോലീസാണ് കണ്ടെടുത്തത്.
https://www.facebook.com/Malayalivartha


























