പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ മിസോറാമും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി നൽകുമെന്ന് ലാല്‍ തന്‍ഹാവ്‌ലാ

പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി മിസോറാമും. ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നല്‍കുമെന്ന് മിസോറാം സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ മിസോറാമിലെ 34 കോണ്‍ഗ്രസ് എം.എല്‍.എ മാരും ഓരോ ലക്ഷം രൂപ വീതം നല്‍കും. മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ലാ പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുവരെ 153 കോടി രൂപയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇതില്‍ 25 കോടി നല്‍കി തെലുങ്കാനയാണ് കേരളത്തെ ഏറ്റവുമധികം പിന്തുണച്ചത്. മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, കര്‍ണാടക, ബീഹാര്‍,ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും കേരളത്തിന് മികച്ച പിന്തുണയാണ് നല്‍കിയത്.
https://www.facebook.com/Malayalivartha


























