ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കിടെ രക്തംവാര്‍ന്ന സ്ത്രീക്ക് ബോട്ടിലേക്ക് കയറാന്‍ കുനിഞ്ഞ് കിടന്ന ജെയ്‌സന്‍ എന്ന മത്സ്യത്തൊഴിലാളിയെ ആര്‍.എസ്.എസ് പ്രവര്‍ത്തകനാക്കി പ്രചരണം

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തകരടെയും മന്ത്രിമാരുടെയും ഉള്‍പ്പെടെ ചിത്രങ്ങള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടത്തുന്നു. അന്യസംസ്ഥാനങ്ങളിലെ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഇത്തരത്തിലുള്ള വ്യാജപ്രചരണം നടത്തുന്നത്. പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ സ്ത്രീകള്‍ക്ക് ബോട്ടില്‍ കയറാന്‍ സ്വയം ചവിട്ടുപടിയായിക്കിടന്ന മലപ്പുറം താനൂരുകാരനായ ജെയ്‌സനെ സംഘപരിപാര്‍ പ്രവര്‍ത്തകനാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തുകയാണ്.
പ്രളയക്കെടുതിയിലായവരെ രക്ഷിക്കുന്നതിനിടെ ബ്ലീഡിംഗ് ആയ ഒരു സ്ത്രീ അവിടെ കുടുങ്ങിയവര്‍ക്കിടയിലുണ്ടെന്ന് ജെയ്‌സണ്‍ അറിഞ്ഞു. പക്ഷേ അങ്ങോട്ട് പോകാന്‍ കഴിയില്ലെന്നായിരുന്നു എന്‍.ഡി.ആര്‍.എഫ് അറിയിച്ചത്. പറ്റാവുന്നിടത്തോളം ദൂരം നിങ്ങളുടെ ബോട്ടില്‍ കൊണ്ടുപോകാമോ, ബാക്കി ഞങ്ങള്‍ നീന്തിപ്പൊയ്‌ക്കോളാം. എങ്ങനെയെങ്കിലും ആ സ്ത്രീയെ ബോട്ടിലെത്തിക്കാമെന്നും പറഞ്ഞു. അങ്ങനെയാണ് എന്‍.ഡി.ആര്‍.എഫിന്റെ സഹായം കിട്ടിയത്. അവരെ രക്ഷപ്പെടുത്തി ബോട്ടില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്ന. ബ്ലീഡിംഗ് ഉള്ള സ്ത്രീയല്ലേ, അവരെ അങ്ങനെ കയറ്റാനാകില്ലെന്ന് തോന്നി. അതുകൊണ്ടാണ് മത്സ്യത്തൊഴിലാളിയായ ജെയ്‌സന്‍ കുനിഞ്ഞ് കിടന്നത്.
കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ചിത്രം ആര്‍.എസ്.എസ് കാര്യവാഹാക്കി പ്രചരണം നടത്തിയത് വിവാദമായതിന് പിന്നാലെയാണ് അറോറ എന്നയാള്‍ ജെയ്‌സനെയും സംഘിയാക്കിയത്. പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

https://www.facebook.com/Malayalivartha


























