എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും പറഞ്ഞിട്ടുണ്ടെന്ന് ജര്‍മനി യാത്രയുമായി ബന്ധപ്പെട്ട് വിവാദത്തിലായ കെ രാജു...

മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും എല്ലാകാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്ന് ജര്‍മനി യാത്രയുമായി ബന്ധപ്പെട്ട് വിവാദത്തിലായ മന്ത്രി കെ രാജു. മന്ത്രിയുടെ യാത്രയ്‌ക്കെതിരെ സിപിഐയും പാര്‍ട്ടി സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. ജര്‍മന്‍ യാത്രയെ ന്യായീകരിക്കാന്‍ നില്‍ക്കരുതെന്ന് രാജുവിനോട് സിപിഐ നിര്‍ദേശിച്ചിരുന്നു. തെറ്റായ കാര്യമാണ് മന്ത്രി ചെയ്തതെന്നും വിഷയത്തെ ന്യായീകരിച്ച് വഷളാക്കരുതെന്നുമായിരുന്നു പാര്‍ട്ടി വ്യക്തമാക്കിയത്.
ജര്‍മനിയിലേയ്ക്ക് പോകാന്‍ ഒരു മാസം മുമ്ബ് പാര്‍ട്ടി മന്ത്രിക്ക് അനുമതി നല്‍കിയെങ്കിലും സംസ്ഥാനം പ്രളയത്തില്‍ അകപ്പെട്ടിരിക്കുമ്ബോള്‍ വിദേശയാത്ര നടത്തിയതു ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണു സിപിഐ സംസ്ഥാന നേതൃത്വം വിലയിരുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























