രാഷ്ട്രീയ ശത്രുക്കളായി നമ്മള്‍ കണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം പറഞ്ഞത് കേന്ദ്രത്തില്‍ നിന്ന് എല്ലാ സഹായങ്ങളും കിട്ടുന്നുണ്ടെന്നാണ്, ആ ഒരു രാഷ്ട്രീയ മര്യാദയാണ് ദുരന്തമുഖത്ത് നാം തിരിച്ച് നല്‍കേണ്ടതെന്ന് ആര്‍.എസ്.എസ് മാസിക കേസരിയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനം

ബി.ജെ.പിയും അവര്‍ നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരും പ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തെ അവഗണിക്കുകയാണെന്ന് ആര്‍.എസ്.എസ് മാസികയായ കേസരിയില്‍ രൂക്ഷവിമര്‍ശനം. സംഭവം വിവാദമായതോടെ ഓണ്‍ലൈന്‍ എഡിഷനില്‍ നിന്ന് ഇത് നീക്കം ചെയ്തു. കാര്യങ്ങള്‍ തുറന്ന് പറഞ്ഞില്ലെങ്കില്‍ അത് ആത്മവഞ്ചനയാകുമെന്നും ഞങ്ങള്‍ നിങ്ങളോടും കേരളത്തോടും ഞങ്ങളോട് തന്നെയും ചെയ്യുന്ന വഞ്ചനയാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രളയത്തിനും പ്രകൃതി ദുരന്തത്തിനും രാഷ്ട്രീയ വ്യത്യാസങ്ങളില്ല. ചെങ്ങന്നൂരും ആറന്‍മുളയും അടക്കം സംഘപുത്രന്‍മാര്‍ ഏറെയുള്ള പ്രദേശങ്ങളില്‍ ആണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. നല്ലൊരു ശതമാനം സംഘപുത്രന്‍മാരും ഈ ദുരന്തത്തില്‍ പെട്ട് പോയിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ യഥാസമയം അറിയിച്ചു. എന്നാലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അവര്‍ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ്. അത് ആശാസ്വമല്ല. കേരളമില്ലെങ്കില്‍ നീയും ഞാനും അടക്കം നമ്മളാരുമില്ല. ഭാരതം എന്ന വികാരത്തോടൊപ്പം ഓരോ സംഘപുത്രനും ഊറ്റം കൊള്ളേണ്ട വികാരമാണ് കേരളം എന്നതും.
ദുരന്തങ്ങളെ ദുരന്തങ്ങളായി കണ്ട് പരിഹാര ക്രിയകള്‍ ചെയ്യണം. അതിനൊരിക്കലും രാഷ്ട്രീയമാനം നല്‍കേണ്ട.രാഷ്ട്രീയ ശത്രുക്കളായി നമ്മള്‍ കണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ആദ്യം പറഞ്ഞത് കേന്ദ്രത്തില്‍ നിന്ന് എല്ലാ സഹായങ്ങളും കിട്ടുന്നുണ്ടെന്നാണ്. ആ ഒരു രാഷ്ട്രീയ മര്യാദയാണ് ദുരന്തമുഖത്ത് നാം തിരിച്ച് നല്‍കേണ്ടതും. ദുരന്തത്തില്‍ രാഷ്ട്രീയം കളിച്ചാല്‍ നാളെ നമുക്കും ഇത് പോലൊരു ദുരവസ്ഥയുണ്ടാകില്ലെന്ന് ആര് കണ്ടു. അതിനാല്‍ കേന്ദ്രനേതൃത്വത്തിന്റെ വികടനയത്തിനെതിരെ കേരളത്തിന്റെ രക്ഷയെ കരുതി നാം പ്രതികരിക്കണം. അല്ലെങ്കില്‍ വരും തലമുറകളോട് നമുക്ക് പറയാന്‍ ഉത്തരങ്ങളില്ലാതെ വരും- എന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്. അതേസമയം സൈറ്റ് ആരോ ഹാക്ക് ചെയ്‌തെന്നാണ് കേസരി അധികൃതര്‍ അറിയിച്ചു.



https://www.facebook.com/Malayalivartha


























