മഹാപ്രളയത്തിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങിയെത്തിയ ഗൃഹനാഥൻ കണ്ടത് ചെളിയടിഞ്ഞ വീട്; ഒടുവിൽ സ്വന്തം വീടിന്റെ അവസ്ഥ കണ്ട് ദുഃഖമടക്കാനാകാതെ ചെളിനിറഞ്ഞ വീടിനുള്ളിൽത്തന്നെ ജീവനൊടുക്കി ഗൃഹനാഥൻ

പ്രളയത്തിൽ വീട് തകർന്നതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. എറണാകുളം കോതാട് സ്വദേശി ദീപുവാണ് ചെളിനിറഞ്ഞ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ദീപുവിന്‍റെ വീട്ടില്‍ ചെളി നിറഞ്ഞ അവസ്ഥയിലായിരുന്നു. വെള്ളമിറങ്ങിയതോടെ മടങ്ങിയെത്തിയ ദീപുവിന് വീടിന്‍റെ അവസ്ഥ കണ്ട് ദുഃഖമടക്കാനായില്ല. ഇതേതുടര്‍ന്നാണ് ഇയാള്‍ വീടിനുള്ളില്‍ തന്നെ ജീവനൊടുക്കിയത്. ദീപുവിന്‍റെ വീട്ടിലെ ഫര്‍ണിച്ചറുകളും അവശ്യ വസ്തുക്കളും ഉള്‍പ്പടെ എല്ലാം നശിച്ച അവസ്ഥയിലായിരുന്നു.
പ്രളയം സര്‍വതും കവര്‍ന്നെടുത്തതില്‍ മനംനൊന്ത് ജീവനൊടുക്ക് മൂന്നാമത്തെയാളാണ് ദീപു. കഴിഞ്ഞ ദിവസങ്ങളിലും സമാന സംഭവങ്ങളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























