മാരക വിഷമുള്ള മതം രാഷ്ട്രീയം തുടങ്ങിയ ഇഴ ജന്തുക്കൾ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് ; ഫേസ്ബുക് പോസ്റ്റുമായി ഷാൻ റഹ്‌മാൻ

കേരളത്തെ വിഴുങ്ങിയ പ്രളയത്തിൽ നിന്നും കരകയറുകയാണ് മലയാളികൾ. വെള്ളം ഇറങ്ങിത്തുടങ്ങി, മാരക വിഷമുള്ള മതം രാഷ്ട്രീയം തുടങ്ങിയ ഇഴ ജന്തുക്കൾ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് എന്ന് സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ. വെള്ളം ഇറങ്ങിത്തുടങ്ങിയതിനൊപ്പം മതം രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് ആളുകൾ മുന്നോട്ട് വരുന്നതിനെതിരെയാണ് ഷാൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഷാനിന്റെ ഫേസ്ബുക് പോസ്റ്റിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
പ്രളയക്കെടുതിയിൽ അകപെട്ടവർക്കൊപ്പം തുടക്കം മുതലേ ഷാൻ റഹുമാനും സഹായ ഹസ്തവുമായി രംഗത്ത് ഉണ്ടായിരുന്നു. ജാതിക്കും മതത്തിനും അതീതമായി ദുരിതാശ്വാസ പ്രവർത്തനത്തിൽ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിച്ചു. എന്നാൽ പ്രളയകെടുതിയിൽ നിന്ന് കേരളം കരകയറിയതോടുകൂടി ജാതിയും മതവും തലപൊക്കുകയാണ്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha


























