കുല്‍ഗാമില്‍ പോലീസ് ഉദ്യോഗസ്ഥന് ഭീകരരുടെ വെടിയേറ്റ് മരിച്ചു

ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ പോലീസ് ഉദ്യോഗസ്ഥന് ഭീകരരുടെ വെടിയേറ്റ് മരിച്ചു. ഫൈസ് അഹമ്മദ് ഷാ(34) ആണ് കൊല്ലപ്പെട്ടത്. ഈദ് നമസ്കാരങ്ങള്‍ക്കുശേഷം പള്ളിയുടെ സമീപം നിന്ന ഫൈസ് അഹമ്മദിനും കുടുംബത്തിനും നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.
ഭീകരരുടെ ആക്രമണത്തില്‍നിന്നു ഫൈസിന്റെ അമ്മയും ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.കാഷ്മീരിലെ പുല്വാമയില്നിന്നും നേരത്തെ ബിജെപി പ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോയി ഭീകരര്‍ വധിച്ചിരുന്നു. ഷബീര്‍ അഹമ്മദ് ഭട്ടിനെയാണ് ഭീകരര്‍ വധിച്ചത്.
https://www.facebook.com/Malayalivartha


























