ദുരിതത്തിനിടയിലും കയ്യിട്ടുവാരൽ; ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വോളണ്ടിയർമാർ സാധനങ്ങള്‍ വാങ്ങി ഓണച്ചന്തകളിലും മറ്റും വന്‍ തുകയ്ക്ക് മറിച്ചു വില്‍ക്കുകയാണെന്ന് നടൻ ടൊവിനോ തോമസ്

കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വോളണ്ടിയർമാർ സാധനങ്ങള്‍ വാങ്ങി ഓണച്ചന്തകളിലും മറ്റും വന്‍ തുകയ്ക്ക് മറിച്ചു വില്‍ക്കുന്നുണ്ടെന്ന് നടന്‍ ടൊവിനോ തോമസിന്റെ വെളിപ്പെടുത്തൽ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ ലൈവിലൂടെയാണ് ടൊവിനോ സത്യാവസ്ഥ തുറന്നടിച്ചത്.
ഇത്തരത്തിലൊരു അവസ്ഥ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടുകയാണെന്നും മറ്റു ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ എണ്ണം കൂട്ടിപ്പറഞ്ഞ് സാധനങ്ങള്‍ വാങ്ങിക്കുകയാണെന്നും ടൊവിനോ പറഞ്ഞു. ഈ ദുരിതത്തിനിടയിലും ഇത്തരം പ്രവൃത്തികള്‍ ചെയ്യരുത്. യഥാര്‍ത്ഥ വളണ്ടിയര്‍മാരെ ഇക്കൂട്ടത്തില്‍ നിന്നും തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും ടൊവിനോ വ്യക്തമാക്കി.
ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ നമ്മള്‍ അതിനെ തരണം ചെയ്തു. പുതിയ കേരളത്തെ പടുത്തുയര്‍ത്താന്‍ ഇനിയും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ടൊവിനോ വ്യക്തമാക്കി.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha

























