അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...

നാലുമാസം മാത്രം പ്രായമുള്ള തന്റെ പിഞ്ചുകുഞ്ഞിനെ തൊട്ടടുത്ത് കിടത്തിയാണ് മുഹമ്മദ് എന്ന യുവാവ് ഭാര്യ ഫാത്തിമയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം കടപ്പുറത്തെ മണൽത്തിട്ടയിൽ ഉപേക്ഷിച്ചു. ഇന്ന് രാവിലെ നാട്ടുകാർ കാണുമ്പോൾ തെരുവുനായ്ക്കൾ മൃതദേഹത്തിന്റെ കാലുകൾ കടിച്ചുവലിക്കുന്ന ഭീകരമായ കാഴ്ചയ്ക്കാണ് നാട് സാക്ഷിയായത്. ലഹരിക്ക് അടിമയായ മുഹമ്മദിന്റെ സംശയരോഗമാണ് ഒരു യുവതിയുടെ ജീവനെടുത്തതും ഒരു പിഞ്ചുകുഞ്ഞിനെ അനാഥമാക്കിയതും. കൃത്യത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഇപ്പോൾ പോലീസിന്റെ പിടിയിലാണ്. ഈ അരുംകൊലയുടെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങളിലേക്ക്...
https://www.facebook.com/Malayalivartha


























