ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ 30 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. അവിണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. രാവിലെ ഭര്‍ത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ശിവപ്രസാദ് പൊലീസ് കസ്റ്റഡിയില്‍. കൊലപാതകമാണെന്നാണ് സൂചന.
തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്ന ഉണ്ണിമായ അവിടേക്ക് പോകാന്‍ തയാറെടുക്കുകയായിരുന്നു. വീട്ടില്‍ ഭര്‍ത്താവുമായി ഉണ്ടായ വഴക്കിന് ശേഷം ഭര്‍ത്താവിന്റെ അമ്മയും മറ്റും വന്നു നോക്കുമ്പോള്‍ ഉണ്ണിമായ മുറിയില്‍ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്. ഭര്‍ത്താവിന്റെ അമ്മയും നാട്ടുകാരുമാണ് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വീട്ടില്‍നിന്ന് പുറത്തേക്ക് പോയ ഭര്‍ത്താവ് ശിവപ്രസാദിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍പും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഉണ്ണിമായയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























