ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം ബലാത്സംഗക്കേസില്‍ ജില്ലാ കോടതി നൽകിയ മുൻകൂർ ജാമ്യത്തിലെ ജാമ്യ വ്യവസ്ഥ വീണ്ടും ലംഘിച്ചുവെന്നതിനൽ രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസ് ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ കൂടുതൽ സമയം തേടി.
ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടാനിയ മറിയം ജോസിന്റെ കോടതിയുടെ ഉത്തരവ് .രാഹുലിന്റെ സുഹൃത്തുക്കൾ സമൂഹ മാധ്യമത്തിലൂടെ അതിജീവിത യെ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് ആണ് പോലീസ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാമത്തെ പരാതി കോടതിയിൽ സമർപ്പിച്ചത്. ആദ്യ ജാമ്യം റദ്ദാക്കൽ ഹർജി കോടതി തള്ളിയിരുന്നു.
2 മാസങ്ങൾക്ക് മുമ്പ് രാഹുല്‍ തനിക്കു വാട്സാപ്പ് കോള്‍ ചെയ്തതായി അതിജീവിത പൊലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ജാമ്യ റദ്ദാക്കണം എന്ന അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്.
കേസില്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നപ്പോള്‍ അതിജീവിതയെ സ്വാധീനിക്കുവാനോ, ബന്ധപ്പെടാനോ പാടില്ലെന്ന വ്യവസ്ഥ വച്ചിരുന്നു. രാഹുല്‍ ഇതു ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. 2023ല്‍ വിവാഹവാഗ്ദാനം നല്‍കി തിരുവല്ലയിലെ ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്‌തെന്നു കാട്ടി പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി ഫെബ്രുവരി 16 ന് നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha

























