വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

ഇത്തവണ തമിഴ് നാട്ടിൽ വിജയുടെ രാഷ്ട്രീയ പട്ടാഭിഷേകമോ..? തമിഴ്നാട്ടിൽ എഐഎഡിഎംകെയും ഡിഎംകെയും തമ്മിലായിരുന്നു ഇതുവരെ പോരാട്ടം. വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോയെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെട്ടത്. ഇപ്പോഴിതാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷ മുന്നേറ്റം ഉണ്ടാക്കാൻ ടിവികെയ്ക്ക് സാധിക്കുമെന്ന് പ്രവചിക്കുകയാണ് എക്സിറ്റ് പോളുകൾ. കന്നിയങ്കത്തിൽ തന്നെ കൂടുതൽ സീറ്റുകൾ പാർട്ടി സ്വന്തമാക്കുമെങ്കിലും
അധികാരത്തിലെത്താനുള്ള സാധ്യത കുറവാണെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്.."പോൾ ഓഫ് പോൾസ്" ടി.വി.കെ.ക്ക് 13-19 സീറ്റുകളും ഡി.എം.കെ. സഖ്യത്തിന് 137-150 സീറ്റുകളുമാണ് പ്രവചിക്കുന്നത്. പുതിയ പാർട്ടിയായ ടി.വി.കെയെ സംബന്ധിച്ച് അതൊരു വലിയ നേട്ടമാണ്. തൂക്കുസഭ പോലൊരു സാഹചര്യം വന്നാൽ വിജയിയ്ക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറാൻ സാധിക്കും. പീപ്പിൾ ഇൻസൈറ്റ് ടി.വി.കെ.ക്ക് 30-40 സീറ്റുകൾ, റിപ്പബ്ലിക്-പി. മാർക്ക് 16-26 സീറ്റുകൾ, എൻ.ഡി.ടി.വി.-പീപ്പിൾസ് പൾസ് 18-24 സീറ്റുകൾ എന്നിങ്ങനെ പ്രവചിക്കുന്നത്.
ഈ കണക്കുകൾ പരമ്പരാഗത അധികാര സമവാക്യങ്ങളെ മാറ്റിയെഴുതാൻ ടി.വി.കെ.ക്ക് കഴിയുമെന്ന് വ്യക്തമാണ്.ഏതായാലും എന്തായിരിക്കും ഫലം എന്നറിയാൻ മെയ് നാലു വരെ കാത്തിരുന്നേ മതിയാവു.
https://www.facebook.com/Malayalivartha

























