പ്രത്യേകം ശ്രദ്ധിക്കണം..!സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത.. മേയ് മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യത..

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ (01/05/2026) പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മേയ് രണ്ടിന് ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മേയ് മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ബെംഗളൂരു കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. മരിച്ച ഏഴു പേരിൽ നാല് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പുലർച്ചെ പോസ്റ്റ് മോർട്ടം പൂർത്തിയായത്.
അതേസമയം പരിക്കേറ്റവർ അപകടനില തരണം ചെയ്തു. 3 മലയാളികളുടെ ഉൾപ്പെടെ നില മെച്ചപ്പെട്ടു എന്ന് അധികൃതർ പറഞ്ഞു. അപകടത്തിൽ കൊമേഴ്സ് സ്ട്രീറ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.കുറ്റക്കാർക്കെതിരെ ശക്തമായി നടപടി ഉണ്ടാകുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.അപകടത്തിൽ മലയാക്കികൾ ഉൾപ്പെടെ മരിച്ചിരുന്നു. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂന്ന് മലയാളികൾക്കും പരിക്കേറ്റിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകരായ ഇവരെല്ലാം ബംഗളൂരുവിലേക്ക് വിനോദയാത്ര വന്ന 52 അംഗ സംഘത്തിലെ അംഗങ്ങളാണ്.
കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് സംഭവം. മൂന്ന് കുട്ടികളടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിൽ തകർന്ന് വീണതാണ് ദുരന്തമായത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയിൽ നിന്ന് രക്ഷതേടി താൽക്കാലിക ഷെഡുകൾക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്.
വേനൽ മഴയോടെ സംസ്ഥാനത്തെ താപനില നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. മെയ് 2 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ വേനൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും ശക്തമായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























