Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം; ആ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു; ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി; ദൃശ്യം -3 യുടെ ടീസറിലെ പ്രസയ്‌ത ഭാഗങ്ങൾ!!!

30 APRIL 2026 05:54 PM IST
മലയാളി വാര്‍ത്ത

"ഞാൻ വെറും ഒരു സാധാരണക്കാരനാണ്. എൻ്റെ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം. ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു. ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള അതിഥി. ഇനി ഒരിക്കലും തിരിച്ചു വരില്ലാ എന്ന ഉറപ്പോടെ എന്നെന്നേക്കുമായി ആ അതിഥിയെ മടക്കി അയച്ചു."

''സത്യത്തിൽ നമ്മൾ അയാളെയല്ല നിരീക്ഷിച്ചു കൊണ്ടിരുന്നത്.... അയാൾ നമ്മളെയാണ്...." ഈ വാക്കുകൾ മലയാളികളുടെ മനസ്സിൽ നീറ്റലായി ഇന്നും നിലനിൽക്കുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളിലെ സംഭാഷണങ്ങളാണ്.

മലയാളി പ്രേഷകർ നെഞ്ചിലേറ്റിയ ജോർജ് കുട്ടിയുടേയും ജോർജ് കുട്ടിയുടെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ്റേയും വാക്കുകളാണിത്. ഇനി നമുക്ക് ഇതുവരെ കേൾക്കാത്ത ചില കാര്യങ്ങൾ കൂടി കേൾക്കാം ....

"സ്വന്തമെന്നു പറയാൻ ആരുമില്ലായിരുന്നു.... കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ഞാൻ സ്വന്തമാക്കിയതാണ് എൻ്റെ കുടുംബം... അതു തകരുമെന്ന ഘട്ടം വന്നപ്പോൾ മുമ്പും പിമ്പും ചിന്തിക്കാതെ പ്രവർത്തിച്ചു പോയി.... അതിനിടയിൽ ആരൊക്കെ വേദനിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കിയില്ല ..... എനിക്കു പേടിയാ സാറെ.. ഇതുപോലെ ഇനി ആരൊക്കെയുണ്ടന്ന് എനിക്കറിയില്ല....."

പ്രദർശന സഞ്ജമായി വരുന്ന ദൃശ്യം -3 യിലെ ജോർജു കുട്ടിയുടെ വാക്കുകളാണിത്. ഒരുപക്ഷെ കേരളം കണ്ണീരോടെയും ഉത്ക്കണ്ഠയോടെയും കേട്ടിരിക്കാൻ സാധ്യതയുള്ള നെഞ്ചു തുളച്ചുകയറുന്ന വാക്കുകൾ. ദൃശ്യം.3 യുടെ പുറത്തുവിട്ട ടീസറിലേതാണ് വാക്കുകൾ. മോഹൻലാലിൻ്റെ ജൻമദിനമായ മെയ് ഇരുപത്തിയൊന്നിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുകയാണ് ദൃശ്യം 3.

അതിൻ്റെ മുന്നോടിയായുള്ള പ്രൊമോഷൻ്റെ ഭാഗമായി പുറത്തുവിട്ട ഈ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്‌ടിച്ചിരിക്കുന്നത്.
മലയാള സിനിമയിലെ ആദ്യ ഫാമിലി ത്രില്ലർ സിനിമയായി വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമക്ക് ലഭിച്ച സ്വീകാര്യത പിന്നീട് ദൃശ്യം.2 വിലും കണ്ടു. ഇപ്പോൾ മൂന്നാം ഭാഗത്തിനായി വീർപ്പടക്കി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ.

അവരുടെ പ്രതീക്ഷകൾക്ക് മുന്നിൽ ഇക്കുറി സംവിധായകൻ ജിത്തു ജോസഫ് എന്തു മാജിക്കാണ് കാണിക്കുന്നതെന്ന് കാത്തിരിക്കുകയാണ് പ്രേഷകസമൂഹം. വളരെ യാഥാർത്ഥ്യത്തോടെയുള്ള സമീപനമാണ് ദൃശ്യം - സിനിമകളെ പ്രേഷകർ ആകർഷിച്ചത്. ഇക്കുറിയും ആ പ്രതീക്ഷയ്‌ക്കൊപ്പം തന്നെ ജോർജ് കുട്ടിയും കുടുംബവും എത്തുമെന്നുറപ്പിക്കാം.

മോഹൻലാൽ, മീന, അൻസിബാഹസ്സൻ, എസ്തർ എന്നിവർക്കു പുറമേ മലയാളത്തിലെ പ്രമുഖരായ അഭിനേതാക്കളുടെ ഒരു നിര തന്നെ ഈ ചിത്രത്തിലുണ്ട്. മെയ് ഇരുപത്തിയൊന്നിന് ആശിർവ്വാദ് സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി ആർ - വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (29 minutes ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (37 minutes ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (41 minutes ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (57 minutes ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (57 minutes ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (1 hour ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (1 hour ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (1 hour ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (2 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (3 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (3 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (4 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (4 hours ago)

Malayali Vartha Recommends