എറണാകുളം, തൃശൂര്‍ ജില്ലകളിലെ സ്ഥിതി ഗതികൾ വിലയിരുത്തി; ആവശ്യമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സന്നദ്ധ സേവകരെ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ക്യാമ്പുകളും ചാലക്കുടി ആശുപത്രിയും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പറവൂര്‍ പുല്ലംകുളം ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചാലക്കുടി പി.ഡബ്ലിയു.ഡി., ചാലക്കുടി സെന്റ് മേരീസ് ഫെറോന ചര്‍ച്ച് എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് സന്ദര്‍ശിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസ്, ചാലക്കുടി താലൂക്ക് ഓഫീസ്, ചാലക്കുടി പി.ഡബ്ലിയു.ഡി., തൃശൂര്‍ കളക്ടറേറ്റ് എന്നിവിടങ്ങളില്‍ ആരോഗ്യ വിദഗ്ധരുടെ പ്രത്യേക അവലോകന യോഗവും വിളിച്ചുകൂട്ടി.
പ്രളയ ദുരന്തത്തില്‍ നിരവധി ആശുപത്രികളാണ് തകര്‍ന്നത്. ചാലക്കുടി താലൂക്ക് ആശുപത്രിയ്ക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. ഈ ആശുപത്രിയിലെ ജീവനക്കാരെ ക്യാമ്പുകളില്‍ നിയോഗിക്കുന്നതാണ്.
ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്ക് പുറമേ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരേയും വിവിധ ക്യാമ്പുകളിലേക്കയച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് പുറമേ മഹാരാഷ്ട്രയില്‍ നിന്നുള്ള ഡോക്ടര്‍മാരുമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപേര്‍ സന്നദ്ധ സേവനത്തിന് തയ്യാറായിട്ടുണ്ട്. ആവശ്യമെങ്കില്‍ അവരുടെ സേവനവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ശുചീകണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha

























