മുംബൈയിലെ ബഹുനിലക്കെട്ടിടത്തിൽ അഗ്നിബാധ; ഒരു സ്ത്രീ ഉൾപ്പടെ നാലുപേർക്ക് ദാരുണാന്ത്യം

മുംബൈയിലെ ബഹുനിലക്കെട്ടിടത്തിലുണ്ടായ അഗ്നി ബാധയിൽ നാലുപേർ മരിച്ചതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിത അപകടത്തിൽ 16 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. മുംബൈ പരേലില്‍ ക്രിസ്റ്റല്‍ ടവര്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തിലായിരുന്നു അഗ്നിബാധയുണ്ടായത്.
കെട്ടിടത്തിലെ 12-മത്തെ നിലയിലാണ് അഗ്നിബാധയുണ്ടായത്. ഇവിടെനിന്നും അഗ്നിശമനസേന ആളുകളെ ഒഴിപ്പിച്ചു. രാവിലെ 8.32 ഓടെയാണ് കെട്ടിടത്തിന്റെ 12ാം നിലയില്‍ നിന്നും അഗ്നിപടര്ന്നതായി സന്ദേശമെത്തിയത്. വളരെ പെട്ടന്ന് അഗ്നി പടര്‍ന്നതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ സ്റ്റെയര്‍കേസിലും മറ്റുമായി കുടുങ്ങിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇരുപതുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ 16 പേര് രോഗികളായിരുന്നു. മരിച്ച നാല് പേരില്‍ ഒരാള്‍ സ്ത്രീയാണ്.
https://www.facebook.com/Malayalivartha

























