ഉമ്മന്‍ചാണ്ടിയെ ഐഎസ്ആര്‍ഒ ചാരക്കേസിലേക്ക് വലിച്ചിഴക്കേണ്ടന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.ഐ ഗ്രൂപ്പ് തര്‍ക്കം മുറുകുന്നു

ഐഎസ്ആര്‍ഒ ചാരക്കേസിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചശേഷമേ സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയു എന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍
ഉമ്മന്‍ചാണ്ടിയെ കുരുക്കാനുള്ള ഐഗ്രൂപ്പിന്റെ ശ്രമത്തിനുള്ള മറുപടിയായാണ് തിരുവഞ്ചൂരിന്റെ പ്രസ്താവന.
അതേ സമയം രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പ്, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇത് തുടര്‍ന്നാല്‍ ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും പ്രതിസന്ധിയിലാവും. ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള നടപടിക്ക് പകരം രമേശ് ചെന്നിത്തലയെകൊണ്ട് അപ്പീല്‍ സമര്‍പ്പിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേരുകയും ചെന്നിത്തലയെ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ചാരക്കേസിലൂടെ കരുണാകരനെ കുടുക്കിയതാണന്ന് മക്കളായ കെ മുരളീധരനും പത്മജാവേണുഗോപാലും ആരോപിച്ചിരുന്നു.
തിരുവഞ്ചൂരിന്റെ പ്രസ്താവനയിലൂടെ വരും ദിവസങ്ങളില്‍ ചാരക്കേസ് വിവാദം കോണ്‍ഗ്രസിലും സര്‍ക്കാരിലും ചര്‍ച്ചയാവാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























