നടപടികള്‍ വരട്ടെ… ശശി തരൂര്‍ വീണ്ടും വിവാദ ചൂലെടുക്കുന്നു; വൃത്തിയിലും സ്വച്ഛതയിലും താന്‍ രാഷ്ട്രീയം കാണുന്നില്ല

കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് മോഡിയുടെ സ്വച്ഛഭാരത് പദ്ധതിയുമായി ശശി തരൂര്‍ സ്വന്തം മണ്ഡലത്തിലേക്ക്. വിഴിഞ്ഞത്താണ് തരൂര്‍ പദ്ധതിയുടെ ആരംഭം കുറിക്കുന്നത്. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്ന തരൂരിന്റെ ഇന്നലത്തെ പ്രസ്താവന, തനിക്കെതിരെ ശബ്ദിക്കുന്നവരെ ഒട്ടും കൂസാതെയാണ് മുന്നോട്ടുപോകുന്നതെന്ന സൂചനയാണ് നല്‍കുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്ത്വത്തെ അറിയിക്കാതെയാണ് തരൂര്‍ ശുചീകരണത്തിനിറങ്ങുന്നത്. മോദിയുടെ വെല്ലുവിളി എറ്റെടുത്തതിന് തരൂരിനെ എഐസിസി വക്താവ് സ്ഥാനത്തുനിന്നും നീക്കിയത് അദ്ദേഹത്തെ അമര്‍ഷം കൊള്ളിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലും തരൂര്‍ നിലപാടുകള്‍ ആവര്‍ത്തിച്ചിരുന്നു.
ശുചിത്വം ഉണ്ടാവേണ്ടതിന്റെ സന്ദേശം ആദ്യം ഏറ്റെടുത്തത് കോണ്‍ഗ്രസാണെന്ന് ശശി തരൂര്‍ പറഞ്ഞു. ഇന്ത്യയുടെ സ്വച്ഛത മറ്റൊരു പാര്‍ട്ടിക്കും വിട്ടു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം ഏതായാലും രാഷ്ട്രം വൃത്തിയായാല്‍ മതി എന്നാണ് തന്റെ നിലപാട്. വൃത്തിയിലും സ്വച്ഛതയിലും താന്‍ രാഷ്ട്രീയം കാണുന്നില്ല. ഗാന്ധിജി പോലും പറഞ്ഞത് സ്വാതന്ത്ര്യത്തെക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ശുചിത്വത്തിനാണെന്നാണ്. എന്നാല്‍ പരിസര ശുചീകരണത്തോടൊപ്പം ആത്മീയ ശുചീകരണവും വേണമെന്നും തരൂര്‍ പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതി എന്ന് പറയുന്നത് കേവലം വി.ഐ.പികള്‍ മാത്രം ചൂലുമായി ഇറങ്ങി ചെയ്യേണ്ടതല്ല. അത് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ളതാവണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























