മലയാളി വാര്‍ത്ത.
നരേന്ദ്രമോഡിയുടെ സ്വപ്നഭാരത പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം എം.പി നടത്തുന്ന ശുചീകരണ പദ്ധതിക്ക് വിഴിഞ്ഞത്ത് തുടക്കമായതോടെ കോണ്‍ഗ്രസ് നേതൃത്വം ഇരുട്ടില്‍ തപ്പുന്നു. തങ്ങള്‍ ചോരയും നീരും നല്‍കി ജയിപ്പിച്ച ശശിതരൂര്‍ മോഡിയുടെ പ്രചാരവേല ഏറ്റെടുത്തതിലുളള വൈഷമ്യം ഒരു വശത്ത്. മറുവശത്ത് വി.എം.സുധീരനെയും ഉമ്മന്‍ചാണ്ടിയേയും വെല്ലുവിളിച്ച് ശശിതരൂര്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രമല്ല നേതാക്കളെയും പ്രതിസന്ധിയിലാക്കി.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ വേദിയിലിരുത്തി ശശിതരൂര്‍ നടത്തിയ പ്രഖ്യാപനം ഉമ്മന്‍ചാണ്ടിയില്‍ അനിഷ്ടമുണ്ടാക്കിയിരുന്നു. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്ന പ്രഖ്യാപനത്തിനു പിന്നില്‍ നരേന്ദ്രമോഡിയും താനുമായി ബന്ധപ്പെട്ട വിവാദത്തിന് മറുപടിയാണ് തരൂര്‍ നല്‍കിയത്. കരമന-കളിയിക്കാവിള ദേശീയപാതയുടെ ഒന്നാംഘട്ട ഉദ്ഘാടനത്തിന് എത്തിയ തരൂര്‍ അധിക സമയവും സംസാരിച്ചത് വി.ശിവന്‍കുട്ടി എം.എല്‍.എയുമായിട്ടാണ്. ഉമ്മന്‍ചാണ്ടി തരൂരിനോടും തരൂര്‍ ഉമ്മന്‍ചാണ്ടിയോടും മിണ്ടിയതേയില്ല. അതായത് പരസ്പരം സംസാരിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ഉമ്മന്‍ചാണ്ടിയും ശശിതരൂരും അകന്നിരിക്കുകയാണെന്ന് ചുരുക്കം.
വിഴിഞ്ഞത്ത് തരൂരിന്റെ പരിപാടിയോട് കോണ്‍ഗ്രസ് നേതൃത്വം നിസഹരിക്കുന്നില്ല. തരൂരിന് എല്ലായിടത്തം വിശ്വസ്തരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. അവരുമായി തരൂരിന് നേരിട്ട് ബന്ധമുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ തരൂര്‍ വീണ്ടും വിശ്വാസത്തിലെടുക്കില്ല. തന്റെ കൈയ്യില്‍ നിന്നും ആവശ്യാനുസരണം പണം വാങ്ങിയശേഷം പറ്റിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
താന്‍ മോദിക്കുവേണ്ടിയല്ല മഹാത്മഗാന്ധിക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് ശശിതരൂര്‍ പറയുന്നു. ഇക്കാര്യം ആരും മനസിലാക്കുന്നില്ലെന്നാണ് തരൂരിന്റെ പരാതി. എന്നാല്‍ തരൂരിനോടുളള കോണ്‍ഗ്രസ് നേതാക്കളുടെ വിരോധം ഇതല്ല. നേതാക്കളെ ഫോണില്‍ വിളിക്കുന്നില്ലെന്നും സംസാരിക്കില്ലെന്നും അവര്‍ പരാതിപ്പെടുന്നു. തരൂരിന്റെ രീതികളൊക്കെ അദ്ദേഹത്തിനു മാത്രമാണ് മനസിലാകുന്നതെന്നും കെ.പി.സി.സി നേതാക്കള്‍ ആരോപിക്കുന്നു. സുധീരന്‍ വിളിച്ചാല്‍ പോലും തരൂരിനെ ഫോണില്‍ കിട്ടുന്നില്ലെന്നും പരാതിയുണ്ട്.
തന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്നെ അകത്താക്കാന്‍ വ്യഗ്രത കാണിക്കുന്നത് ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന വിമര്‍ശനം തരൂര്‍ ഇതിനിടയില്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു കഴിഞ്ഞു. തിരുവനന്തപുരം സീറ്റ് മോഹിക്കുന്നവരാണ് ഇതിനു പിന്നില്‍. എന്നാല്‍ താന്‍ ആരുടെയും സീറ്റ് തട്ടിയെടുത്തിട്ടില്ല. ചാനലുകളിലെ സായാഹ്ന ചര്‍ച്ചകളില്‍ വന്നിരുന്ന് ചില നേതാക്കള്‍ തന്നെക്കുറിച്ചു സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ സങ്കടം വരുന്നുണ്ടെന്നും തരൂര്‍ കെ.പി.സി.സി പ്രസിഡന്റിനേയും മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha